വിജേന്ദർ റാണ എന്നയാളുടെ വണ്ടിയാണ് നായ്ക്കുട്ടിയുടെ ദേഹത്ത് തട്ടിയത്. തുടർന്ന് നായക്കുട്ടിയുടെ ഉടമ ഇയാളുമായുമായി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. തർക്കം അവസാനം കൊലപാതകത്തിലാണ് കലാശിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു.
ദില്ലി: അബദ്ധത്തിൽ വളർത്തു നായയുടെ ദേഹത്ത് ടെമ്പോ വാൻ തട്ടിയതിനെതുടർന്ന് ഉണ്ടായ വാക്കേറ്റത്തിനൊടുവിൽ ഡ്രൈവർ കുത്തേറ്റ് മരിച്ചു. ദില്ലിയിലെ ഉത്തംനഗറിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. വിജേന്ദർ റാണ എന്നയാളുടെ വണ്ടിയാണ് നായ്ക്കുട്ടിയുടെ ദേഹത്ത് തട്ടിയത്. തുടർന്ന് നായക്കുട്ടിയുടെ ഉടമ ഇയാളുമായുമായി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. തർക്കം അവസാനം കൊലപാതകത്തിലാണ് കലാശിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു.
വാക്കുതർക്കത്തിന്റെ ശബ്ദം കേട്ട് വിജേന്ദർ റാണയുടെ സഹോദരനും എത്തിയിരുന്നു. ഇയാൾക്കും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. മോഹൻ ഗാർഡനിൽ നിന്നുള്ള ഇവർ ഇരുവരും മദ്യലഹരിയിലായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. അങ്കിൽ പരാസ്, ദേവ് ചോപ്ര എന്നിവരാണ് വിജേന്ദറിനെ കുത്തിയത്. വിജേന്ദർ റാണയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
