ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി വെള്ളാപ്പള്ളി നടേശൻ ഏഷ്യാനെറ്റ് ന്യൂസിനോട്

ചെങ്ങന്നൂര്‍: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ എൻഡിഎ ഒരുകാലത്തും ഗുണംപിടിക്കില്ലെന്നും എന്ത് സ്ഥാനം കിട്ടിയാലും ബിഡിജെഎസിന് അവഗണനയുടെ മുറിവുണങ്ങില്ലെന്നും വെള്ളാപ്പള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിവുകെട്ടവരാണ് സംസ്ഥാന ബിജെപിയുടെ തലപ്പത്തെത്തെന്നും എൻഡിഎ ശക്തിപ്പെടാത്തത് ബിജെപിയുടെ പിടിപ്പ് കേടെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. ബിജെപി സംസ്ഥാന നേതൃത്വത്തിന് ഇച്ഛാശക്തിയില്ലെന്നും ഒരുകാലത്തും കേരളത്തിൽ എൻഡിഎ ഗുണം പിടിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കഴിഞ്ഞതവണ ബിജെപിക്ക് വോട്ട് കൂടിയത് ബിഡിജെഎസിന്റെ പിന്തുണ കൊണ്ടാണ്, എന്നാല്‍ മുന്നണിക്കകത്ത് ബിഡിജെഎസ് നേരിടുന്നത് കടുത്ത അവഗണനയാണെന്നും ഇനി എന്ത് കിട്ടിയാലും അവഗണനയുടെ മുറിവ് ഉണങ്ങില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. എൻഡിഎ സംവിധാനം ചെങ്ങന്നൂരിൽ ഫലപ്രദമാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.