Asianet News MalayalamAsianet News Malayalam

മൈക്രോ ഫിനാൻസ് കേസ്: വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

  • മൈക്രോ ഫിനാൻസ് കേസ്: വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
Vellapally Natesan booked in micro finance case

കൊച്ചി: വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അന്വേഷണം മര്യാദക്ക് നടത്തിട്ടില്ലെന്നും കേസ് ഫയൽ പരിശോധിച്ചതിൽ പുതിയ തെളിവുകൾ ഒന്നും കാണുന്നില്ലെന്നും കോടതി പറഞ്ഞു.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതി വിജിലന്‍സിനെതിരെ തിരിഞ്ഞത്. സർക്കാരിനായി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹാജരായി.

ഡിജിപി സർക്കാർ വിശദീകരണം നൽകണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു. അന്വേഷണം സംബന്ധിച്ച് വിജിലൻസ് വിശദീകരണത്തിൽ കോടതി നേരത്തെയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അന്വേഷണത്തിനായി പുതിയ സംഘം രൂപീകരിച്ചതായി ഡിജിപി അറിയിച്ചു. തുടര്‍ന്ന് അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസത്തെ  സമയം കൂടി ഹൈക്കോടതി അനുവദിച്ചു.  ആവശ്യമായ രേഖകൾ വെളളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ കോടതിയില്‍ നൽകിയിട്ടുണ്ട്. അന്വേഷണത്തോട്  സഹകരിക്കാമെന്നും പ്രതികള്‍ കോടതിയില്‍ ഉറപ്പു നൽകി.
 

Follow Us:
Download App:
  • android
  • ios