ആലപ്പുഴ: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ കിടക്കുന്നതിന് കാരണം കാലദോഷമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്റെ ഇഷ്ട നടനാണ് ദിലീപ്, അയാളോട് ചെയ്തത് കടന്നുപോയെന്നും വെള്ളാപ്പള്ളി ഒരു അഭിമുഖത്തില്‍ പറഞ്ഞു. 

ഇഷ്ടനടനാണ് ഇപ്പോള്‍ ജയിലില്‍ കിടക്കുന്നത്. അത് കാലദോഷം കൊണ്ടാണ്. ഇപ്പോള്‍ കുറേ ആളുകള്‍ ദിലീപിനെ കാണാനായി ചെല്ലുന്നുണ്ട്. ഇവരൊന്നും അദ്ദേഹം അകത്തായിട്ട് ഇതുവരെ മിണ്ടിയിരുന്നില്ല. ആദ്യമേ ഞാന്‍ പറഞ്ഞതാണ് ദിലീപിനോട് ചെയ്തത് കടന്നു പോയെന്ന്. എല്ലാ ചാനലുകളിലും ഇപ്പോള്‍ ഇതുതന്നെയാണ് കാണിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.