കൊച്ചി: വി.എം സുധീരനെ എരപ്പാളി എന്ന് വിളിച്ച് വെള്ളാപ്പള്ളി നടേശന്‍. എറണാകുളം വടക്കന്‍ പറവൂരില്‍ ഒരു പൊതു പരിപാടിക്കിടെയാണ് വെള്ളാപ്പള്ളിയുടെ ആക്ഷേപം. തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ നീക്കം നടത്തിയ ആളാണ് സുധീരനെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

അതേസമയം വെള്ളാപ്പള്ളിയുടെ പരാമര്‍ശനത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി.താന്‍ കണ്ടിട്ടുള്ള മികച്ച നേതാവാണ് വി.എം സുധീരനെന്നും വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിന് മറുപടി പറയാന്‍ തന്റെ സംസ്കാരം അനുവദിക്കില്ലെന്നും വി‍.ഡി സതീശന്‍ പ്രതികരിച്ചു.