ആലപ്പുഴ: ബിഡിജെഎസ് എൻഡിഎ വിട്ട് ഇടുതുമുന്നണിയിൽ ചേരണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ ബിജെപി പ്രൈവറ്റ് കമ്പനിയായി മാറിയെന്നും പിണറായി വിജയൻ പത്ത് വർഷം കേരളം ഭരിക്കുമെന്നും നടേശൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചേർത്തലയിൽ ഇന്ന് എൻഡിഎ യോഗം ചേരാനിരിക്കെയാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ളവർ ഇന്ന് എൻഡിഎ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. എൻഡിഎ യോഗത്തിൽ കുമ്മനം രാജശേഖരന്‍ നടത്താനിരിക്കുന്ന ജനരക്ഷാ യാത്രിയിലേക്ക് ബിഡിജെഎസിനെ ക്ഷണിക്കും.