ക്രൈസ്തവ സഭകളില്‍ വൈദികര്‍ക്കെതിരായ ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: ക്രൈസ്തവ സഭകളില്‍ വൈദികര്‍ക്കെതിരായ ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വൈദികര്‍ക്കെതിരായ ആരോപണത്തില്‍ ദുരൂഹതയുണ്ടെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. ആരോപണവിധേയരും പരാതിക്കാരായ സ്ത്രീകളും ഒരേപോലെ കുറ്റക്കാരാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധങ്ങളെ എങ്ങനെ പീഡനമായി കാണാനാകുമെന്ന് വെള്ളാപ്പള്ളി ചോദിച്ചു. സംഭവം വിവാദമായപ്പോള്‍ പീഡനമായി മാറുകയായിരുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് യാദവ കുലം പോലെ നശിച്ചു. കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഇനി തിരിച്ചുവരവുണ്ടാകാനിടയില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പിണറായി വീണ്ടും മുഖ്യമന്ത്രിയാകും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.