ആലപ്പുഴ: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എഫ്ഐആര്‍ ഇട്ടതുകൊണ്ടു പ്രതിയാകില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വി.എസിന്റെ പരാതിയില്‍ പറയുന്ന കാര്യങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്നും വി.എസ്. കഥയറിയാതെ ആട്ടം കാണുകയാണെന്നും വെള്ളാപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തീയില്‍ കുരുത്ത താന്‍ വെയിലത്തു വാടില്ല. ഏതു വെല്ലുവിളിയും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.