മുഖ്യമന്ത്രി ആലപ്പുഴയിലെത്തിയത് തന്നെ വലിയ കാര്യമാണ്.  പ്രതിപക്ഷം ചർച്ചയിൽ നിന്ന് മാറി നിന്നത് കുട്ടനാട്ടിലെ ജനങ്ങളോടുള്ള വഞ്ചനയാണ്. സുരക്ഷാ കാരണങ്ങളാലാണ് മുഖ്യമന്ത്രി കുട്ടനാട്ടിലെത്താത്തത്. ആലപ്പുഴക്കാരനല്ലേ മുഖ്യമന്ത്രിയെ കുത്താൻ ദില്ലിയിൽ പോയതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

തിരുവനന്തപുരം: കുട്ടനാട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് വെള്ളാപ്പള്ളി നടേശന്‍. 
മാധ്യമങ്ങളുടെ തളളിക്കയറ്റത്തിൽ മുഖ്യമന്ത്രിക്ക് പറയാനുള്ളത് പറയാൻ കഴിയാതെ പോയതായി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 

മുഖ്യമന്ത്രി ആലപ്പുഴയിലെത്തിയത് തന്നെ വലിയ കാര്യമാണ്. പ്രതിപക്ഷം ചർച്ചയിൽ നിന്ന് മാറി നിന്നത് കുട്ടനാട്ടിലെ ജനങ്ങളോടുള്ള വഞ്ചനയാണ്. സുരക്ഷാ കാരണങ്ങളാലാണ് മുഖ്യമന്ത്രി കുട്ടനാട്ടിലെത്താത്തത്. ആലപ്പുഴക്കാരനല്ലേ മുഖ്യമന്ത്രിയെ കുത്താൻ ദില്ലിയിൽ പോയതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

ബിജെപിയിലെ വിഭാഗീയത അവസാനിപ്പിക്കാൻ ശ്രീധരൻപിള്ളക്ക് കഴിയുമോയെന്ന് ഉറപ്പില്ല.ദേശീയ അധ്യക്ഷൻ പരിഹരിക്കാൻ നോക്കിയിട്ട് പോലും നടക്കാത്ത കാര്യമാണത്. ലോകസഭാ തെരഞ്ഞെടുപ്പിൽ എങ്ങനെ കൂട്ടിക്കിഴിച്ചാലും ബിജെപിക്ക് 11സീറ്റ് കിട്ടില്ല. 

അങ്ങനെ സംഭവിച്ചാൽ കാക്ക മലർന്ന് പറക്കും. ഒറ്റക്ക് ഒരു സ്ഥാനാർത്ഥിയെ നിർത്തി ജയിപ്പിക്കാനുള്ള കഴിവ് ബിഡിജെഎസിനില്ലെങ്കിലും പലരെയും ജയിപ്പിക്കാനും തോൽപിക്കാനുമുള്ള ശേഷിയുണ്ട്. ചെങ്ങന്നൂരിൽ അത് തെളിഞ്ഞെന്നും, സജി ചെറിയാന്റെ ഭൂരിപക്ഷം അത് തെളിയിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.