വേങ്ങരയില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ, വോട്ടുറപ്പിക്കാനുള്ള അവസാനവട്ട തിരക്കിലാണ് മുന്നണികള്‍. വേങ്ങര വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ചാണ് മുസ്ലീം ലീഗിന്റെ പ്രചാരണം. മണ്ഡലത്തിലെ അടിയൊഴുക്കില്‍ പ്രതീക്ഷയര്‍പ്പിച്ച്, ശക്തമായ പ്രചാരണത്തിലാണ് ഇടതുമുന്നണി. ഇടത്, വലത് മുന്നണികള്‍ക്കെതിരെ ശക്തമായ മത്സരം കാഴ്ചവയ്‌ക്കാനാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. പ്രമുഖ നേതാക്കള്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് അവസാനവട്ട പ്രചാരണത്തിന് നേതൃത്വം നല്‍കുന്നുണ്ട്. വൈകുന്നേരം അഞ്ചുമണിവരെയാണ് പരസ്യ പ്രചാരണം. നാളെ നിശ്ശബ്ദ പ്രചാരണമാണ്. മറ്റന്നാള്‍ വേങ്ങര പോളിംഗ് ബൂത്തിലേക്ക് നീങ്ങും. ഈ മാസം 15നാണ് ഫലപ്രഖ്യാപനം.