ദില്ലി: കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും വെങ്കയ്യ നായിഡു എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് വെങ്കയ നായിഡുവിന്റെ പേര് പ്രഖ്യാപിച്ചത്.
പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ മറ്റൊരു പേരും യോഗം ചര്‍ച്ചചെയ്തില്ലെന്നാണ് വിവരം. വെങ്കയ്യനായിഡുവിന്റെ പേര് നേരത്തെ രാഷ്ട്രപതിസ്ഥാനത്തേക്ക് ബിജെപി പരിഗണിച്ചിരുന്നു ദക്ഷിണേന്ത്യയില്‍ നി്ന്ന് ഒരാള്‍ രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ ആകണമെന്ന് എന്‍ഡിഎ തീരുമാനിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു.
