ദില്ലി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി എം. വെങ്കയ്യ നായിഡു അധികാരമേറ്റു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. വാജ്പേയി, മോദി സര്‍ക്കാരുകളില്‍ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള വെങ്കയ്യ പ്രതിപക്ഷ സ്ഥാനാര്‍ഥി ഗോപാല്‍ കൃഷ്ണ ഗാന്ധിയെ പരാജയപ്പെടുത്തിയാണ് ഉപരാഷ്ട്രപതി പദത്തിൽ എത്തിയത്. 771ൽ 516 വോട്ട് വെങ്കയ്യ നായിഡുവിനും 244 വോട്ട് ഗോപാൽ കൃഷ്ണ ഗാന്ധിക്കും ലഭിച്ചിരുന്നു. പുതിയ ഉപരാഷ്ട്രപതിയ്ക്ക് ഇന്ന് ഉച്ചയ്ക്ക് രാജ്യസഭ എംപിമാർ സ്വീകരണം നൽകുന്നുണ്ട്.
ഉപരാഷ്ട്രപതിയായി എം. വെങ്കയ്യ നായിഡു അധികാരമേറ്റു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
