സുമേഷ്, സന്തോഷ്, ജിതിന്‍ രാജ് എന്നിവരെ പത്തു ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ക്രൈം ബ്രാഞ്ച് അപേക്ഷ നല്‍കിയിട്ടുള്ളത്.
വരാപ്പുഴ: കസ്റ്റഡി മരണത്തില് റിമാന്ഡില് കഴിയുന്ന ആര്ടിഎഫ് ഉദ്യോഗസ്ഥരുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സുമേഷ്, സന്തോഷ്, ജിതിന് രാജ് എന്നിവരെ പത്തു ദിവസം കസ്റ്റഡിയില് വേണമെന്നാണ് ക്രൈം ബ്രാഞ്ച് അപേക്ഷ നല്കിയിട്ടുള്ളത്. രാവിലെ പറവൂര് കോടതി കേസ് പരിഗണിക്കും. കഴിഞ്ഞ ദിവസം കസ്റ്റഡിയില് വിട്ടുകിട്ടിയ എസ്ഐ ദീപക്കിനെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്.
കസ്റ്റഡി മര്ദ്ദനം നടന്ന വരാപ്പുഴ സ്റ്റേഷനില് എത്തിച്ച് ദീപകിന്റെ തെളിവെടുപ്പ് നടത്തിയേക്കും. അതേസമയം ശ്രീജിത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്കണം, കേസ് സിബിഐ യ്ക്ക് കൈമാറണം എന്നി ആവശ്യങ്ങള് ഉന്നയിച്ചു വാരാപ്പുഴയില് നിന്നും കൊച്ചി റേഞ്ച് ഐജി ഓഫീസിലേക്ക് ബിജെപി ഇന്ന് ലോങ് മാര്ച്ച് നടത്തും
