യൂ പ്ലീസ് ഗോ' എന്ന് പറഞ്ഞ ബേദിയോട് 'നീ പോ' എന്ന് എംഎൽഎ പറയുന്നതും വീഡിയോയിൽ കാണാം. സർക്കാർ പരിപാടിയ്ക്കിടെ തന്‍റെ മൈക്ക് ഓഫ് ചെയ്യാൻ ഇവർ ആരാണെന്നും അൻപഴകൻ ചോദിക്കുന്നു. വേദിയിലുണ്ടായിരുന്ന മറ്റ് നേതാക്കൾ സമാധാനിപ്പിയ്ക്കാൻ ശ്രമിച്ചെങ്കിലും രണ്ട് പേരും വാക്പോര് തുടർന്നു.

പുതുച്ചേരി: പുതുച്ചേരി ലഫ്റ്റനന്‍റ് ഗവർണർ കിരൺ ബേദിയും അണ്ണാ ഡിഎംകെ എംഎൽഎ അൻപഴകനും തമ്മിൽ സർക്കാർ പരിപാടിയ്ക്കിടെ വാക്പോര്. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയെ വെളിയിട വിമുക്തപ്രദേശമായി പ്രഖ്യാപിയ്ക്കുന്ന ചടങ്ങിനിടെയാണ് ലഫ്.ഗവർണറും എംഎൽഎയും തമ്മിൽ രൂക്ഷമായ വാക്പോര് നടന്നത്. നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും എംഎൽഎ പ്രസംഗം തുടർന്നതാണ് ബേദിയെ പ്രകോപിപ്പിച്ചത്. തുടർന്ന് അൻപഴകന്‍റെ മൈക്ക് കിരൺ ബേദി ഓഫ് ചെയ്യാൻ നിർദേശിച്ചു. സംഘാടകർ മൈക്ക് ഓഫ് ചെയ്യുകയും ചെയ്തു. തുടർന്ന് കുപിതനായ എംഎൽഎ വേദിയ്ക്ക് നടുവിലെത്തി ബേദിയെ ഉറയ്ക്കെ ചീത്ത വിളിയ്ക്കാൻ തുടങ്ങി.

യൂ പ്ലീസ് ഗോ' എന്ന് പറഞ്ഞ ബേദിയോട് 'നീ പോ' എന്ന് എംഎൽഎ പറയുന്നതും വീഡിയോയിൽ കാണാം. സർക്കാർ പരിപാടിയ്ക്കിടെ തന്‍റെ മൈക്ക് ഓഫ് ചെയ്യാൻ ഇവർ ആരാണെന്നും അൻപഴകൻ ചോദിക്കുന്നു. വേദിയിലുണ്ടായിരുന്ന മറ്റ് നേതാക്കൾ സമാധാനിപ്പിയ്ക്കാൻ ശ്രമിച്ചെങ്കിലും രണ്ട് പേരും വാക്പോര് തുടർന്നു. പ്രസംഗം നിർത്താൻ പല തവണ ആവശ്യപ്പെട്ടിട്ടും നിർത്താത്ത ഒരാളുടെ മൈക്ക് ഓഫ് ചെയ്യേണ്ടി വരും. പ്രസംഗം നിർത്താൻ അഭ്യർഥിച്ചപ്പോൾ അൻപഴകൻ തിരികെ ബഹളം വയ്ക്കുകയാണ് ചെയ്തത്. പരിപാടിയ്ക്ക് ശേഷം വിശദീകരണവുമായി കിരൺ ബേദി തന്നെ രംഗത്തെത്തി. എന്നാൽ അണ്ണാ ഡിഎംകെ സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Scroll to load tweet…