ജോധ്പൂര്‍: ഓപ്പറേഷന്‍ ടേബിളില്‍ രോഗിക്ക് സമീപം ഡോക്ടര്‍മാര്‍ തമ്മില്‍ തെറിയഭിഷേകം. ഗുരുതരമായ ചികിത്സാപിഴവിന്‍റെ ദൃശ്യമാണ് ജോധ്പൂര്‍ ആശുപത്രിയില്‍ നിന്നും പുറത്തുവരുന്നത്. ഗര്‍ഭസ്ഥശിശുവിന് ശസ്ത്രക്രിയ നടത്തുന്നതിനിടയിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. എന്നാല്‍ ഡോക്ടര്‍മാരുടെ അനാസ്ഥയെ തുടര്‍ന്ന് കുട്ടി മരിക്കുകയും ചെയ്തു.
ആശുപത്രിയില്‍ എത്തിയപ്പോള്‍ മുതല്‍ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഹൃദയമിടുപ്പ് അടക്കമുള്ളവ വളരെകുറവായിരുന്നു. ഇതേത്തുടര്‍ന്നാണ് ശസ്ത്രക്രിയക്ക് വിധേയയായത്. ഇന്ന് ഇതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
സംഭവത്തെതുടര്‍ന്ന് രണ്ട് ഡോക്ടര്‍മാരെയും ആശുപത്രിയില്‍ നിന്നും പുറത്താക്കിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവര്‍ക്കെതിരെ മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി അധികൃതരില്‍ തന്നെ ആരോ ഒരാള്‍ മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
