മൂന്ന് ലഷ്കറെ തയ്ബ ഭീകരര്‍ക്ക് പശ്ചിമബംഗാളിലെ ബൊൻഗാവോൻ അതിവേഗ കോടതിയുടെ വധശിക്ഷ. പാക്കിസ്ഥാൻ സ്വദേശികളായ മുഹമ്മദ് യൂനുസ്, അബ്ദുള്ള ഖാൻ, ജമ്മുകശ്മീര്‍ സ്വദേശി മുസഫര്‍ അഹമ്മദ് എന്നിവര്‍ക്കാണ് വധശിക്ഷ. ഇന്തോ- -ബംഗ്ലാദേശ് അതിര്‍ത്തി വഴി നുഴഞ്ഞുകയറാൻ ശ്രമിച്ചപ്പോൾ 2007 ഏപ്രിലിലാണ് മൂവരും പിടിയിലാകുന്നത്. നിരവധി വ്യാജരേഖകളും സ്ഫോചക വസ്തുക്കളും ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. രാജ്യത്ത് ചാവേര്‍ സ്ഫോടനങ്ങൾ നടത്താൻ സംഘം പദ്ധതിയിട്ടിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.