ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റില്ലെന്ന നിലപാടിലാണ് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍. 

മലപ്പുറം: പെരിന്തൽമണ്ണയിലെ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പ്രവേശനം നിഷേധിച്ച സംഭവം ചൂണ്ടിക്കാട്ടി കനകദുർഗ നല്‍കിയ അപേക്ഷയിൽ നാളെ വിധി പറയും. പുലാമന്തോൾ ഗ്രാമന്യായാലയമാണ് വിധി പറയുക. ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റില്ലെന്ന നിലപാടിലാണ് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍. ഈ സാഹചര്യത്തിലാണ് പരിഹാരം തേടി കനകദുര്‍ഗ്ഗ ഗ്രാമന്യായാലയത്തെ സമീപിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രശ്നപരിഹാരത്തിനായി തനിക്കും ഭര്‍ത്താവിനും കൗണ്‍സിലിംഗ് നല്‍കണമെന്ന് കനകദുര്‍ഗ്ഗ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ പെരിന്തല്‍മണ്ണയിലെ സര്‍ക്കാര്‍ ആശ്രയകേന്ദ്രത്തിലാണ് കനകദുര്‍ഗ്ഗ താമസിക്കുന്നത്. ഇവര്‍ക്ക് മുഴുവന്‍സമയ പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.