സന്നിധാനം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് അറിഞ്ഞത് ചില ഉദ്യോഗസ്ഥർ മാത്രമാണെന്ന് റിപ്പോര്‍ട്ട്. ഇന്നലെ 12 മണിയോടെ പമ്പയിലെത്തിയ യുവതികള്‍ സുരക്ഷ ആവശ്യപ്പെടുകയായിരുന്നു. സുരക്ഷ തന്നില്ലെങ്കിലും മലകയറുമെന്ന് യുവതികൾ പൊലീസിനോട് പറഞ്ഞതോടെ ആക്രമണം ചെറുക്കാൻ മാത്രമുള്ള പൊലീസ് സംഘം ഇവര്‍ക്ക് ഒപ്പം യാത്ര ചെയ്യുകയായിരുന്നു.വിവരം ചോരാതിരിക്കാൻ പൊലീസ് പ്രത്യേകം ശ്രദ്ധിച്ചതായാണ് വിവരം.