നടി ജയന്തി മരിച്ചെന്ന വാര്‍ത്ത ശരിയല്ലെന്ന് ബന്ധുക്കള്‍

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്, മുതിര്‍ന്ന നടി ജയന്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജയന്തിയുടെ ആരോഗ്യനില ഗുരതരാവസ്ഥയിലാണെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ജയന്തി മരിച്ചുവെന്നും ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. ആ വാര്‍ത്തകള്‍ സത്യമല്ലെന്ന് വ്യക്തമാക്കി ബന്ധുക്കള്‍ രംഗത്ത് എത്തി.

സാമൂഹ്യമാധ്യമങ്ങളില്‍ വന്ന, ജയന്തി മരിച്ചെന്ന വാര്‍ത്തയില്‍ യാതൊരു സത്യവുമില്ലെന്ന് മകൻ കൃഷ്‍ണ കുമാര്‍ പറഞ്ഞു. ചില ടിവി ചാനലുകള്‍ നല്‍കിയ റിപ്പോര്‍ട്ടും ശരിയല്ല. ജയന്തി ആരോഗ്യം വളരെ പെട്ടെന്നുതന്നെ വീണ്ടെടുത്ത് തുടങ്ങിയിട്ടുണ്ടെന്നും കൃഷ്‍ണ കുമാര്‍ പറഞ്ഞു.

അഞ്ഞൂറോളം സിനിമയില്‍ ജയന്തി അഭിനയിച്ചിട്ടുണ്ട്. മുന്നൂറോളം സിനിമയില്‍‌ നായികയായിരുന്നു. കന്നഡ, തെലുങ്ക്, ഹിന്ദി, മലയാളം, മറാത്തി സിനിമകളില്‍‌ അഭിനിയിച്ചിട്ടുണ്ട്.