കേരളത്തിന് പിന്നാലെ ബംഗളൂരുവിലെ കുടകും പ്രളയക്കെടുതിയിലാണ്. ഇൻഫോസിസ് എന്നെഴുതിയ പാക്കറ്റുകൾ അടുക്കി വയ്ക്കാനുള്ള നിർദ്ദേശം നൽകുകയും ചെയ്യുന്നുണ്ട് സുധ മൂർത്തി.
ബംഗളൂരു: കുടകിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങൾ പാക്ക് ചെയ്യുന്ന സുധാ മൂർത്തിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇൻഫോസിസ് സഹസ്ഥാപകനായ നാരായണമൂർത്തിയുടെ ഭാര്യയാണ് സാമൂഹ്യ പ്രവർത്തകയും ഫിലാന്ത്രോപ്പിസ്റ്റുമായ സുധാ മൂർത്തി. കേരളത്തിന് പിന്നാലെ ബംഗളൂരുവിലെ കുടകും പ്രളയക്കെടുതിയിലാണ്. ഇൻഫോസിസ് എന്നെഴുതിയ പാക്കറ്റുകൾ അടുക്കി വയ്ക്കാനുള്ള നിർദ്ദേശം നൽകുകയും ചെയ്യുന്നുണ്ട് സുധ മൂർത്തി. \
കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡയാണ് തന്റെ ട്വിറ്റർ പേജിലൂടെ ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. കനത്ത മഴയും വെള്ളപ്പൊക്കവുമാണ് കുടക് ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത്.
