കേരളത്തിലെ രാഷ്‌ട്രീയ അക്രമങ്ങളെ അപലപിച്ച് ഉപരാഷ്‌ട്രപതി. സമാധാനം ഉറപ്പാക്കാതെ വികസനം സാധ്യമാകില്ല.
അക്രമികളെ ഒറ്റപ്പെടുത്താന്‍ ജനങ്ങള്‍ മുന്‍കൈ എടുക്കണമെന്നും ഉപരാഷ്‌ട്രപതി ആവശ്യപ്പെട്ടു. രാഷ്‌ട്രീയക്കാരുടെ പരസ്‌പര മല്‍സരം രാജ്യപുരോഗതിക്കായി വേണമെന്നും വെങ്കയ്യ പറഞ്ഞു. അഭിഭാഷകരംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കുകയും 100പുസ്തകങ്ങള്‍ രചിക്കുകയും ചെയ്ത പി.എസ് ശ്രീധരന്‍ പിളളയ്‌ക്ക് കോഴിക്കോട് പൗരാവലി ഒരുക്കിയ അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഉപരാഷ്‌ട്രപതി.
ബി.ജെ.പി നേതാവ് പി.എസ് ശ്രീധരന്‍ പിളളയെ അനുമോദിക്കാന്‍ കേരളത്തിലെ വ്യത്യസ്ത രാഷ്‌ട്രീയ കക്ഷികള്‍ ഒരുമിച്ചത് മാതൃകയെന്ന് പറഞ്ഞ വെങ്കയ്യ ഇതേ പാര്‍ട്ടികള്‍ പരസ്‌പരം യുദ്ധം ചെയ്യുന്നത് എങ്ങിനെയെന്നും ചോദിച്ചു. സമാധാനം ഉറപ്പാക്കാതെ വികസനം സാധ്യമാകില്ല. അക്രമികളെ ഒറ്റപ്പെടുത്താന്‍ ജനങ്ങള്‍ മുന്‍കൈ എടുക്കണം.
ബി.ജെ.പി നേതാവായിരിക്കെ സോണിയാ ഗാന്ധി അടക്കമുളള നേതാക്കളെ ശത്രുക്കളായല്ല രാഷ്‌ട്രീയ പ്രതിയോഗികള്‍ മാത്രമായാണ് താന്‍ കണ്ടിട്ടുളളത്. രാഷ്‌ട്രീയക്കാരുടെ പരസ്‌പര മല്‍സരം രാജ്യപുരോഗതിക്കായി വേണമെന്നും വെങ്കയ്യ പറഞ്ഞു. അഭിഭാഷകരംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കുകയും 100പുസ്തകങ്ങള്‍ രചിക്കുകയും ചെയ്ത പിഎസ് ശ്രീധരന്‍ പിള്ളയ്‌ക്ക് കോഴിക്കോട് പൗരാവലിയാണ് അനുമോദന ചടങ്ങ് ഒരുക്കിയത്.
