തിരുവനന്തപുരം: മൂന്ന് ദിവസത്തെ കേരളാ സന്ദര്‍ശനത്തിന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി തിരുവനന്തപുരത്തെത്തി. വ്യോമസേനാ വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍ ഇറങ്ങിയ ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ പി സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. 

തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കൊല്ലത്തേക്ക് തിരിച്ച ഉപരാഷ്ട്രപതി വൈകീട്ട് ആറേ കാലിന് തിരുവനന്തപുരത്ത് തിരിച്ചെത്തും . രാജ്ഭവനിലാണ് താമസം. നാളെ രണ്ട് പരിപാടികളാണ് ഹമീദ് അന്‍സാരിക്ക് തിരുവനന്തപുരത്തുള്ളത്