കൊച്ചി: വിദ്യാഭ്യാസം ഉള്‍പ്പെടെയുളള സാമൂഹ്യ സുരക്ഷാ മേഖലകളില്‍ സര്‍ക്കാര്‍ പങ്കാളിത്തം കുറയുന്നത് ആശങ്കാജനകമാണെന്ന് ഉപരാഷ്ട്രപതി ഡോ.ഹമീദ് അന്‍സാരി.കൊച്ചിയില്‍ പ്രോഫ കെ വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.
വിദ്യാഭ്യാസത്തിനുള്‍പ്പെടെയുളള സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്കുളള ധനവിനിയോഗം കുറയുകയാണ്.ഇത് ആശങ്കാജനകമാണ്.കഴിഞ്ഞ 2 വര്‍ഷമായി ഐസിഡിഎസ് ,എസ് എസ് എ തുടങ്ങിയ കേന്ദ്ര പദ്ധതികള്‍ക്കുളള ധനവിഹിതം എട്ടും അഞ്ചും ശതമാനമായി കുറഞ്ഞു.
എറണാകുളം സെന്റേ തെരേസാസ് കോളേജില്‍ നടന്ന ചടങ്ങിലാണ് സ്‌കോളര്‍ഷിപ്പ് വിതരണം ഉപരാഷ്ട്രപതി ഡോ.ഹമീദ് അന്‍സാരി ഉദ്ഘാടനം ചെയ്തത്.രാജ്യത്ത് വിദ്യാഭ്യാസത്തിന് വിഹിതം ചെലവഴിക്കുന്നത് വളരെ കുറവാണെന്ന് ഡോ.ഹമീദ് അന്‍സാരി പറഞ്ഞു. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും എസ് എസ് എല്‍സി,പ്‌സ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയത്.2500 രൂപാ ബാങ്കില്‍ നിക്ഷേപിച്ചതിന്റെ പാസ് ബുക്കും ഉപഹാരവുമായിരുന്നു വിതരണം ചെയ്തത്.
