തിരുവനന്തപുരം: വര്‍ക്കല എം.ജി.എം സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍. ആരോപണവിധേയനായ വൈസ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു. സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ബി.എസ്.രാജീവനെയാണ് സസ്പെന്റ് ചെയ്തത്. പരീക്ഷയില്‍ കോപ്പിയടിച്ചെന്നാരോപിച്ച് വൈസ് പ്രിന്‍സിപ്പല്‍ മാനസികമായി പീഡിപ്പിച്ചെന്നായിരുന്നു ആത്മഹത്യ ചെയ്ത അര്‍ജുന്റെ ബന്ധുക്കള്‍ ആരോപിച്ചത്. സംഭവത്തില്‍ അര്‍ജ്ജുന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; അധ്യാപകരുടെ പീഡനമെന്ന് പരാതി