ബാഗ്ദാദ്: ഐഎസ് കേന്ദ്രമായ മൊസൂള്‍ നഗരം ഇറാഖി സേന പൂര്‍ണമായും തിരികെ പിടിച്ചതായി അനൗദ്യോഗിക സ്ഥിതീകരണം. ഇതിന്‍റെ ഭാഗമായി സൈന്യം സന്തോഷ പ്രകടനം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒന്‍പത് മാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമാണ് മൊസൂള്‍. ഇത് ഐഎസ് വിരുദ്ധ പോരാട്ടത്തിലെ നാഴികക്കല്ലായാണ് കണക്കാക്കുന്നത്.

മൊസൂളിന്‍റെ ഭൂരിഭാഗവും പിടിച്ചെടുത്ത് ഇറഖിസേന വിജയം ഉറപ്പിച്ചു. ഐഎസ് തീവ്രവാദികളെ പൂര്‍ണമായും തുരത്താനുള്ള പോരാട്ടം ഇനി എതാനും മീറ്ററുകള്‍ കൂടി പിടിച്ചെടുക്കുന്നതോടെ പൂര്‍ത്തിയാകും. ശക്തമായ ചെറുത്തുനില്‍പ്പുകളെ വിഫലമാക്കികൊണ്ടാണ് സേനയുടെ മുന്നേറ്റം. ഒരു ലക്ഷത്തിലധികം മനുഷ്യകവചമാക്കിയായിരുന്നു മൊസൂളില്‍ ഐഎസ് ഭീകരര്‍ പിടിമുറുക്കിയിരുന്നത്. 

ഇതിനെതിരെ ഐക്യരാഷ്ട്ര സംഘടന രംഗത്തുവന്നിരുന്നു. സൈനികരുടെ പോരാട്ടം അന്തിമ വിജയത്തിലേക്കാണെന്ന സൂചനകളാണ് ലഭിക്കുന്നത്. എന്നാല്‍ പൂര്‍ണമായും പിന്മാറാത്ത ഭീകരസംഘടന സമീപത്തുള്ള ഗ്രാമങ്ങളേ കേന്ദ്രീകരിച്ച മുന്നേറുമെന്നാണ് സൂചനകള്‍. ടൈഗ്രിസ് നദീതീരത്തെ ഒരു ചതുരശ്ര കിലോമീറ്റ താഴെ മാത്രമാണ് ഇവരുടെ നിയന്ത്രണത്തിലുള്ളത്.