പ്രദേശത്തെ വീടൊഴിയാന്‍ വിസമ്മതിച്ച ജനങ്ങളോട് ഓടയ്ക്ക് മുകളില്‍ ഇട്ടിരുന്ന കോണ്‍ക്രീറ്റ് ബീമില്‍ നിന്ന് സംസാരിക്കുന്നതിനിടെ ബീം തകരുകയായിരുന്നു. എട്ട് മീറ്റര്‍ ആഴമുള്ള ഓടയിലേക്കാണ് എംപി വീണത്. വീഴ്ച്ചയെ തുടര്‍ന്ന് തലയില്‍ നാലിഞ്ച് ആഴത്തില്‍ മുറിവേറ്റു. കാലിനും തോളിനും പരുക്കേറ്റിട്ടുണ്ട്. പൂനംബെന്‍ സുഖം പ്രാപിച്ചുവരുകയാണെന്ന് ഡോക്ടര്‍ അറിയിച്ചു.
ചേരിയിലെ അനധികൃത കുടിയേറ്റം ഒഴിപ്പിക്കാനെത്തിയ അധികൃതരെ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് എംപി സ്ഥലത്തെത്തിയത്.
