സരിതാ നായര്‍ക്കൊപ്പം മല്ലേലില്‍ ശ്രീധരന്‍ നായരെ കണ്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടക്കം മുതല്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോയാണ് കമീഷന് നല്‍കിയിരിക്കുന്നതെന്ന് സരിത പറഞ്ഞു. മുഖ്യമന്ത്രി, ശ്രീധരന്‍ നായര്‍ എന്നിവര്‍ക്ക് പുറമേ ചില ഉദ്യോഗസ്ഥരും വീഡിയോവിയിലുണ്ടെന്ന് സരിത പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രി കെസി വേണുഗോപാല്‍, മന്ത്രി എപി അനില്‍കുമാര്‍ എന്നിവര്‍ സരിതയെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വീഡിയോയും കമീഷന് കൈമാറിയെന്ന് സരിത വ്യക്തമാക്കി. മന്ത്രി അടൂര്‍ പ്രകാശ് ലൈംഗീക ചുവയോടെ സംസാരിക്കുന്ന ഡിജിറ്റല്‍ തെളിവുകളും കൈമാറിയവയില്‍ ഉള്‍പ്പെടും.

സരിത പ്രതിയായ ഒരു കേസ് ഒത്തു തീര്‍ക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി വാദിയുമായി സംസാരിക്കുന്ന തെളിവാണ് ഹാജരാക്കിയ രേഖകളില്‍ മറ്റൊന്ന്. കേസ് എതെന്ന് വെളിപ്പെടുത്താതിരുന്ന സരിത, മുഖ്യമന്ത്രി സംസാരിച്ചിട്ടുംകേസ് അവസാനിച്ചില്ലെന്ന് പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് ജിക്കുമോന്‍, ടെന്നി ജോപ്പന്‍ എന്നിവര്‍ അയച്ച ഇ- മെയിലുകളും സോളാര്‍ ബിസിനസുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ നേതാക്കളുമായുള്ള കത്തിടപാടുകളും കമീഷന് സമര്‍പ്പിച്ചവയില്‍ ഉള്‍പ്പെടുന്നു. ഇതില്‍ ലൈംഗിക വീഡിയോ ചിത്രങ്ങള്‍ ഒഴിച്ചുള്ളവ പുറത്തുവിടുമെന്നും സരിത പറഞ്ഞു.