പാരീസ്: ഫ്രാന്‍സിലെ നൈസില്‍ നടന്ന ഭീകരാക്രമണത്തിന്റെ കൂടുതല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. വ്യാഴാഴ്ച രാത്രിയിലാണ് ഫ്രാന്‍സിലെ നൈസില്‍ ട്രക്കിലെത്തിയ അക്രമി ആള്‍ക്കൂട്ടത്തിന് നേരെ വാഹനമിടിച്ച് കയറ്റിയത്. സംഭവത്തില്‍ 76 പേര്‍ മരിച്ചു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. ട്രക്ക് ഡ്രൈവര്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തതായും ദൃക്‌സാക്ഷികള്‍ പറയുന്നു. അക്രമിയെ പൊലീസ് വെടിവച്ച് വീഴ്ത്തുകയായിരുന്നു. 

ഇതിനെ തുടര്‍ന്നാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പുറത്തുവന്നത്. ട്രക്ക് ആള്‍ക്കൂട്ടത്തിനു നേര്‍ക്കു വരുന്നതും പൊലീസ് അക്രമിക്കെതിരെ നിറയൊഴിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.