ദില്ലി: അതിർത്തിയിൽ ഇന്ത്യൻ വെടിവയ്പിൽ പാക് ബങ്കറുകൾ തകരുന്നതിന്‍റെ ദൃശ്യങ്ങൾ ബിഎസ്എഫ് പുറത്തുവിട്ടു. തെർമൽ ചിത്രങ്ങളാണ് പുറത്തുവിട്ടത്. പാക്കിസ്‌ഥാൻ ഭാഗത്തിനുണ്ടായ നാശനഷ്‌ടങ്ങളുടെ ചെറിയ ഉദാഹരണം എന്ന പേരിലാണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
അതിർത്തിയിൽ സിവിലിയൻമാരെ ലക്ഷ്യമിട്ടാണ് പാക്കിസ്‌ഥാൻ ആക്രമണം നടത്തുന്നതെന്ന് ബിഎസ്എഫ് ആരോപിക്കുന്നു. ഏഴു സിവിലിയൻമാരാണ് കഴിഞ്ഞദിവസങ്ങളിലുണ്ടായ ഷെല്ലാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.
ഇന്ത്യൻ സൈന്യവും ശക്‌തമായി തിരിച്ചടിക്കുന്നുണ്ട്. അതിർത്തിയിലെ വിവിധയിടങ്ങളിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടക്കുന്നതായും റിപ്പോർട്ടുണ്ട്.
