കടും നീല ടീഷര്‍ട്ടും പാന്റ്‌സും ധരിച്ച് ഒരു സാധാരണക്കാരനെ പോലെയെത്തിയ രാഹുല്‍ ഗാന്ധിയെ ആദ്യമൊന്നും ആരും ശ്രദ്ധിച്ചില്ല. കടയിലെ കൗണ്ടറില്‍ കൈകളൂന്നി ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴേക്കും നേതാവിനെ ആളുകള്‍ തിരിച്ചറിഞ്ഞു

ഇന്‍ഡോര്‍: രാഷ്ട്രീയ വാക്‌പോരിനും ചര്‍ച്ചകള്‍ക്കും തര്‍ക്കത്തിനുമിടയിലെ ഇടവേളയില്‍ ഐസ്‌ക്രീം നുണയാനെത്തിയ നേതാവിനെ കണ്ട് കൗതുകത്തിലായിരിക്കുകയാണ് ഇന്‍ഡോറിലെ കോണ്‍ഗ്രസുകാര്‍. മധ്യപ്രദേശ് പ്രചാരണത്തിനിടെയാണ് രാഹുല്‍ ഗാന്ധി ഇന്‍ഡോര്‍ നഗരത്തിലെ ഒരു ഐസ്‌ക്രീം കടയിലെത്തിയത്. 

കോണ്‍ഗ്രസ് നേതാക്കളായ കമല്‍ നാഥിനും ജ്യോതിരാദിത്യ സിന്ധ്യക്കുമൊപ്പമാണ് രാഹുല്‍ ഗാന്ധിയെത്തിയത്. കടും നീല ടീഷര്‍ട്ടും പാന്റ്‌സും ധരിച്ച് ഒരു സാധാരണക്കാരനെ പോലെയെത്തിയ രാഹുല്‍ ഗാന്ധിയെ ആദ്യമൊന്നും ആരും ശ്രദ്ധിച്ചില്ല. കടയിലെ കൗണ്ടറില്‍ കൈകളൂന്നി ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴേക്കും നേതാവിനെ ആളുകള്‍ തിരിച്ചറിഞ്ഞു. 

പിന്നീട് നിമിഷനേരം കൊണ്ടാണ് കടയിലും സമീപത്തുമായി ആളുകള്‍ തടിച്ചുകൂടിയത്. മൊബൈല്‍ ക്യാമറകളില്‍ രാഹുലിന്റെ 'ഐസ്‌ക്രീം നുണയല്‍' പകര്‍ത്താന്‍ നിന്നവര്‍ പക്ഷേ ഒന്ന് അമ്പരന്നു. കാരണം ഐസ്‌ക്രീം കയ്യില്‍ കിട്ടിയ ഉടന്‍ തന്നെ നേതാവ് അത് നേരെ തന്റെ പിറകില്‍ നിന്നിരുന്ന കുഞ്ഞിന് നേരെ നീട്ടുകയായിരുന്നു. 

'ഐസ്‌ക്രീം വേണോ?' എന്ന ചോദ്യവുമായി അല്‍പം വാത്സല്യത്തോടെ കുഞ്ഞിന് നേരെ രാഹുല്‍ ഗാന്ധി ഐസ്‌ക്രീം നീട്ടി. 

Scroll to load tweet…

കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് വീഡിയോ ഇതിനോടകം തന്നെ റീട്വീറ്റ് ചെയ്തത്.