മൈനസ് 29 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇവിടങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പോളാര്‍ വെര്‍ട്ടക്സ് എന്ന പ്രതിഭാസമാണ് അസാധാരണമായ ഈ തണുപ്പ് അമേരിക്കയുടെ മധ്യമേഖലകളിലേക്കെത്താന്‍ കാരണം.
ചരിത്രത്തിലെ ഏറ്റവും വലിയ അതിശൈത്യത്തിന്റെ പിടിയിലാണ് അമേരിക്കയിലെ മധ്യമേഖലയിലെ പല പ്രദേശങ്ങളും. മൈനസ് 29 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇവിടങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പോളാര്‍ വെര്‍ട്ടക്സ് എന്ന പ്രതിഭാസമാണ് അസാധാരണമായ ഈ തണുപ്പ് അമേരിക്കയുടെ മധ്യമേഖലകളിലേക്കെത്താന്‍ കാരണം. ശൈത്യകാലത്തു പരമാവധി 35 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പ് അനുഭവപ്പെടാറുള്ള ഷിക്കാഗോയില്‍ ഇത്തവണ രേഖപ്പെടുത്തിയത് മൈനസ് 46 ഡിഗ്രി സെല്‍ഷ്യസാണ്.
കൊടും തണുപ്പ് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഡീസല്‍ തണുത്തുറഞ്ഞതോടെ വാഹനങ്ങള്‍ ഓടിക്കാതെ ഷെഡ്ഡിൽ കയറ്റി. റെയില്‍വെ ട്രാക്കുകളില്‍ മഞ്ഞുറഞ്ഞതോടെ ട്രെയിന്‍ ഗതാഗതവും താറുമാറായി. വൈദ്യുതിവിതരണം സ്തംഭിച്ചതായാണ് റിപ്പോർട്ടുകൾ. സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. വീടുകളടക്കം മഞ്ഞ് വീണ് മൂടിയിരിക്കുകയാണ്. കുടിവെള്ളമടക്കം തണുത്തറച്ചിരിക്കുന്നതിനാൽ ചൂടാക്കിയാൽ മാത്രമേ കുടിക്കാൻ കഴിയുകയുള്ളൂ എന്ന അവസ്ഥയായി. ചുരുക്കത്തിൽ തണുപ്പ് സഹിക്കാവയ്യാതെ ആളുകൾ വീട്ടിൽനിന്ന് പുറത്തിറങ്ങാതെയായി.
എന്നാൽ അതിശൈത്യത്തിലും വളരെ രസകരമായ വീഡിയോകളാണ് അമേരിക്കയിൽനിന്ന് പുറത്തുവരുന്നത്. ചൂടുവെള്ളം വായുവിൽ പറത്തുകയും നനഞ്ഞ മുടി അഴിച്ചിടുമ്പോൾ തണുപ്പ് കാരണം ഉറച്ചുപോകുന്നത് ഉൾപ്പടെയുള്ള വീഡിയോകളാണ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. രസകരമായ ചില വീഡിയോകളും ചിത്രങ്ങളും കാണാം.
