Asianet News MalayalamAsianet News Malayalam

ഡ്രഗ്ഗ് കണ്‍ട്രോളറുടെ ആസ്ഥാനത്ത് വിജിലൻസ് പരിശോധന

vigilance chief inspected drug controller office
Author
Thiruvananthapuram, First Published Sep 28, 2016, 12:31 AM IST

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്ഗ് കണ്‍ട്രോളറുടെ ആസ്ഥാനത്ത് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്‍റെ പരിശോധന. മരുന്നുകളുടെ പരിശോധന, ലൈസൻസ് നൽകൽ എന്നിവയെ കുറിച്ചുയർന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഡ്രഗ്സ് കണ്‍ട്രോളർ വിഭാഗത്തെ കുറിച്ച് നിരവധി പരാതികളാണ് വിജിലൻസിന് ലഭിച്ചിട്ടുള്ളത്. ചില പരാതികളിൽ അന്വേഷണവും നടന്നുവരുന്നുണ്ട്. ഫാർമസികള്ർക്കുള്ള ലൈസൻസ്, ഗുണനിലവാര പരിശോധന എന്നിവയിലാണ് ക്രമക്കേടുകള്‍ ചൂണ്ടികാണിക്കുന്നത്. 

ലാബുകളുടെ പ്രവർത്തനവും പരിശോധിക്കാനും, ഉദ്യോഗസ്ഥരുടെ അഭിപ്രായവും കേള്‍ക്കാനായിരുന്നു വിജി. ഡയറക്ടറുടെയും  ഉദ്യോഗസ്ഥരുടെയും പരിശോധന.

മരുന്നുകൊള്ളയും അതിനുപിന്നിലുള്ള ലോബികളെയും കുറിച്ചുള്ള റിപ്പോർട്ട് വിജിലൻസ് തയ്യാറാക്കുന്നുണ്ട്. ഇക്കാര്യത്തിൽ സുതാര്യത ഉറപ്പാക്കാനുള്ള ശുപാർശകള്‍ വിജിലൻസ് വൈകാതെ സർക്കാരിന് സമർപ്പിക്കും. മരുന്നു വിപണയിലെ പകൽകൊള്ള അവസാനിപ്പിക്കാനുള്ള വിജിലൻസ് ഇടപെടലിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.

Follow Us:
Download App:
  • android
  • ios