തിരുവനന്തപുരം: ബാര്‍കോഴകേസ് അട്ടിമറിക്കേസില്‍ വിജിലന്‍സിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിമര്‍ശം. ഡിജിപി റാങ്കിലുള്ള ശങ്കര്‍റെഡ്ഡിക്കെതിരായ അന്വേഷണം ഒരു സിഐ നടത്തിയാല്‍ ഉചിതമാകുമോയെന്ന് കേസ് പരിഗണിക്കുമ്പോള്‍ കോടതി ചോദിച്ചു. ബാര്‍ കോഴ കേസിലെ ചില അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ശങ്കര്‍റെഡ്ഡിക്കെതിരെ മൊഴി നല്‍കിയപ്പോള്‍ അട്ടിമറി സംശയം നിലനില്‍ക്കില്ലെയെന്നും കോടതി സംശയം പ്രകടിപ്പിച്ചു. 

കൂടുതല്‍ വാദത്തിനായി കേസ് 12ലേക്ക് മാറ്റി. ശങ്കര്‍റെഡ്ഡി കെ.എം. മാണിക്കെതിരായ ബാര്‍കോഴകേസ് അട്ടിമറിച്ചുവെന്ന ആരോപണം തള്ളിയാണ് വിജിലന്‍സ് നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. ഈ റിപ്പോര്‍ട്ട് തള്ളണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് വാദത്തിനിടെ കോടതി സംശയങ്ങള്‍ ഉന്നയിച്ചത്.