തിരുവനന്തപുരം: ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിനെതിരായ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തള്ളി. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണ ശുപാര്‍ശകള്‍ ചീഫ് സെക്രട്ടറി പൂഴ്ത്തുന്നുവെന്നായിരുന്നു പരാതി. ഫയല്‍ പൂഴ്ത്തിയതിന് തെളിവില്ലെന്നും അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കാന്‍ ആവില്ലെന്നും കോടതി. യു ഡി എഫ് സമയത്തെ ബന്ധു നിയമനത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് മാര്‍ച്ച് 25നകം സമര്‍പ്പിക്കണെമെന്നും കോടതി. ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് പരാതിക്കാരനായ ഹസീഫ് തെളിവുകള്‍ അടങ്ങുന്ന പെന്‍ഡ്രൈവ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.