തിരുവനന്തപുരം: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കോടതി ഉത്തരവിനെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കെ.എം. എബ്രഹാമിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതിനെതിരെ എതിര്‍സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കലിന് കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും.