തിരുവനന്തപുരം: ബാര്‍ കോഴ കേസ് അന്വേഷണം വിജിലന്‍സ് ഡയറക്ടറായിരിക്കെ ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചെന്ന ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ശങ്കര്‍ റെഡ്ഡി നിര്‍ദ്ദേശിച്ച പ്രകാരമാണ് വിജിലന്‍സ് എസ് പി ആര്‍. സുകേശന്‍ മാണിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് വിജിലന്‍സ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.