അബ്ദുറബ്ബിനെതിരെ അന്വേഷണം തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവിലാണ് അന്വേഷണം

തിരുവനന്തപുരം: മുൻ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിനെതിരെ വിജിലൻസ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവ്. മുളയറ സിഎസ്ഐ കോളജ് അനുവദിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് അന്വേഷണം. മുളയറയിൽ സ്വന്തമായി ഭൂമിയില്ലാത്ത കോളേജിന് അനുമതി നൽകിയെന്നാണ് ആരോപണം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുൻ വിദ്യാഭ്യാസ സെക്രട്ടറി ശ്രീനിവാസ്,കേരള സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ.രാധാകൃഷ്ണൻ സിഎസ്ഐ ബിഷപ്പ് റസാലം ഉള്‍പ്പെടെ 10 പേർക്കെതിരെയാണ് അന്വേഷണം. അടുത്ത മാസം 19 ന് റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശം.