തിരുവനന്തപുരം: ഡി ജി പി ശങ്കര്‍റെഡ്ഡിക്കനുകൂലമായി വിജിലന്‍സ്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ മുന്‍ മന്ത്രിക്കെതിരായ പരാതികള്‍ പൂഴ്ത്തിയെന്ന ഹര്‍ജിയിലാണ് ശങ്കര്‍റെഡ്ഡിയെ വിജിലന്‍സ് അനുകലിച്ചത്. സമാനമായ പരാതികള്‍ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ശങ്കര്‍റെഡ്ഡി ഡയറക്ടറായിരുന്നപ്പോള്‍ അന്വേഷണത്തിന് ഉത്തവിടാതിരുന്നതെന്ന് വിജിലന്‍സ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തനിക്കെതിരായ പരാതിക്കാരനും വിജിലന്‍സ്സിലെ ചില ഉദ്യോഗസ്ഥരും തമ്മില്‍ ഗൂഡാലോചന നടത്തുന്നുവെന്നരോപിച്ച് ശങ്കര്‍റെഡ്ഡി നല്‍കിയ കത്തില്‍ അസ്വാഭാവികതയില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. നിലവില്‍ കേസുകളില്ലെന്നും ശങ്കര്‍റെഡ്ഡി പ്രതിയല്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ ഉത്തരവ് പറയാനായി ഈ മാസം എട്ടിലേക്ക് മാറ്റും.