തിരുവനന്തപുരം: ഡിജിപി ടി.പി.സെന്‍കുമാറിനെതിരെ ഉന്നയിക്കപ്പെട്ട അഴിമതി ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വിജിലന്‍സ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് വിജിലന്‍സ് അഭിഭാഷകന്‍ നിലപാടറിയിച്ചത്. 

ടി.പി. സെന്‍കുമാര്‍ കെഎസ്ആര്‍ടിസി എംഡി ആയിരിക്കെ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതി നടത്തി, കണിച്ചുകുളങ്ങര കൂട്ടക്കൊലപാതക്കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടിയില്ല തുടങ്ങിയ ആറ് പരാതികളിലാണ് വിജിലന്‍സ് നിലപാട് വ്യക്തമാക്കിയത്. 

ഇവയെല്ലാം നേരത്തെ അന്വേഷിച്ചതാണെന്നും സെന്‍കുമാറിനെതിരെ തെളിവുകളില്ലെന്നും തുടരന്വേഷണം വേണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കി.