തോമസ് ചാണ്ടിക്കെതിരെ മറ്റൊരു അന്വേഷണം മുൻകളക്ടർ പത്മകുമാറിനെതിരെയും പ്രഥമികാന്വേഷണം റിസോർട്ടിലേക്ക് റോഡ് നിർമ്മാണം
കോട്ടയം: മുൻമന്ത്രി തോമസ്ചാണ്ടി എംഎൽഎക്കെതിരെ വിജിലൻസിന്റെ മറ്റൊരു പ്രഥമികാന്വേഷണം. റിസോർട്ടിലേക്ക് റോഡ് നിർമ്മിച്ചതുമായി ബന്ധപ്പെട്ട മുൻ കളക്ടർ പത്മകുമാർ ഒന്നാം പ്രതിയായും തോമസ് ചാണ്ടി മൂന്നാംപ്രതിയുമായി നൽകിയ പരാതിയിലാണ് കോട്ടയം വിജിലൻസ് കോടതിയുടെ ഉത്തരവ്
വലിയകുളം സീറോജെട്ടി റോഡിൽ നിന്നും തോമസ് ചാണ്ടിയുടെ റിസോർട്ടിലേക്ക് റോഡ‍് നിർമ്മിച്ചതിനെതിരെയാണ് അഡ്വ സുഭാഷ് വിജിലൻസ് കോടതിയെ സമീപിച്ചത്. നെൽവയൽ തണ്ണീർതടനിയമം ലംഘിച്ച് നിർമ്മിച്ച റോഡിന് മുൻകളക്ടർ എൻ പത്മകുമാർ അനുമതി നൽകിയെന്നായിരുന്നു പരാതി. ഈ റോഡ് പൂർവ്വസ്ഥിതിയിലാക്കണമെന്ന് ആർഡിഒയുടെ റിപ്പോർട്ട് കളക്ടർ തള്ളി.
നികത്തിയ 30 സെന്റിൽ പാർക്കിംഗ് ഏര്യയും നിർമ്മിച്ചു. പത്മകുമാർ ഒന്നാം പ്രതിയും തോമസ് ചാണ്ടി മൂന്നാം പ്രതിയുമായി നൽകിയിരിക്കുന്ന പരാതിയിൽ ആർഡിഒ പ്രിൻസിപ്പൾ കൃഷി ഓഫീസർ ഏക്സിക്യൂട്ടീവ് എൻജിനീയർ തുടങ്ങിയവരെയും പ്രതി ചേർത്തിട്ടുണ്ട്. മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് വിജിലൻസ് കോടതിയുടെ ഉത്തരവ്. വലിയകുളം സീറോജെട്ടി റോഡ് നിർമ്മാണത്തെക്കുറിച്ചുള്ള പരാതിയിൽ വിജിലൻസ് അന്വേഷണം നേ
