ഉന്നത തലത്തിലുള്ള നിയമനം, ഡപ്യൂട്ടേഷന്‍, ബഹുമതി, പാസ്‌പോര്‍ട് അപേക്ഷ തുടങ്ങിയവയിലെല്ലാം വിജിലന്‍സ് ക്ലിയറന്‍സ്  നിര്‍ബന്ധമാണ്. ഈ അന്വേഷണങ്ങളെല്ലാം നിശ്ചിത സമയപരിധിക്കുള്ളില് തീര്‍ക്കണം. അന്വേഷണത്തിന്റെ പുരോഗതി എല്ലാ ബുധനാഴ്ചയും അറിയിക്കണം.

അനാവശ്യ കാലതാമസം ഒഴിവാക്കാനാണിത്. ജില്ലാ തലങ്ങളില്‍ ലഭിക്കുന്ന അപേക്ഷകളില്‍ ജില്ലാ യൂണിറ്റുകള്‍ക്ക് മേല്‍നടപടി സ്വീകരിക്കാം.
വിജിലന്‍സ് ക്ലിയറന്‍സിനായുള്ള പ്രത്യേക ഫോമും സര്‍ക്കുലറിനോടൊപ്പം എല്ലാ യൂണിറ്റുകളിലേക്കും അയച്ചിട്ടുണ്ട്.