അഴിമതിക്കാരായ ഉദ്യോഗസ്ഥരെകുടുക്കാന്‍ ജേക്കബ് തോമസും കൂട്ടരും കച്ചകെട്ടിയിറങ്ങിയതിന് പിന്നാലെയാണ് അഴിമതിക്കേസില്‍ പ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ പട്ടിക പുറത്തുവന്നത്. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും തലപ്പത്തുളള 47 ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അഴിമതി നിരോധന നിയമപ്രകാരം നടപടി പുരോഗമിക്കുന്നത്. ഇതില്‍ 32 ഐ എ എസ് ഉദ്യോഗസ്ഥരുടുണ്ട്. 15 ഐ പി എസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്. ഭൂരിഭാഗം ഉദ്യോഗസ്ഥര്‍ക്കുമെതിരായ അന്വേഷണം പാതിവഴിയിലെന്നാണ് വിവരാവകാശ രേഖ.

ഭൂമി പതിച്ചുകൊടുത്തതുമായി ബന്ധപ്പെട്ട് ഐ എ എസ് ഉദ്യോഗസ്ഥരായ ആനന്ദ സിംഗ്, എന്‍ എ കൃഷ്ണന്‍കുട്ടി, മുരളീധരന്‍, ഷീലാ തോമസ് എന്നിവര്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയായെങ്കിലും സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി കാത്തുകിടക്കുകയാണ്. വാനിന കൃഷി അഴിമതിയില്‍ എ ജെ രാജനെതിരായ അന്വേഷണം പൂര്‍ത്തിയായെങ്കിലും അന്തിമ റിപ്പോര്‍ട് ആയിട്ടില്ല. ടി ഒ സൂരജിനെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ പ്രോസിക്യൂഷന്‍ സാങ്ഷന് നടപടി തുടങ്ങിയിട്ടുണ്ട്. കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ടും സൂരജിനെതിരെ അന്വേഷണം തുടരുന്നു. എ!ഡി ജിപി ടോമിന്‍ തച്ചങ്കരിക്കെതിരെ നാല് കേസുകളില്‍ വിജിലന്‍സ് അന്വേഷണം തുടരുന്നുണ്ട്.