തിരുവനന്തപുരം: മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ വിജിലന്‍സ് ദ്രുത പരിശോധനയ്ക്ക് ഉത്തരവ്. കെ.ടി.ഡി.എഫ്.സി എം.ഡിയായിരിക്കെ 30 കോടി വായ്പ നല്‍കിയതില്‍ ക്രമക്കേട് നടത്തി , അവധിക്കായ് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ചമച്ചു എന്നീ പരാതികളിലാണ് ദ്രുത പരിശോധന. 

തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ദ്രുത പരിശോധയ്ക്ക് ഉത്തരവിട്ടത്. അടുത്ത മാസം 27ന് മുമ്പ് റിപ്പോര്‍ട്ട് ഹാജരാക്കണം. അതേ സമയം കെ.ടി.ഡി.എഫ്‌സി വായ്പാ വിഷയത്തില്‍ നിലവില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് കോടതിയെ വിജിലന്‍സ് അറിയിച്ചു. സി.പി.എം മുന്‍ കൗണ്‍സിലര്‍ സുക്കാര്‍ണോയാണ് പരാതിക്കാരന്‍.