മുന്‍ സര്‍ക്കാരിന്റ കാലത്ത് നടപ്പാക്കിയ 'ആശിക്കും ഭൂമി' ആദിവാസിക്ക് എന്ന പദ്ധതിയുടെ മറവില്‍ നടന്ന ക്രമക്കേടുകള്‍ ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയിലൂടെയാണ് പുറത്തുകൊണ്ടുവന്നത്. തോല്‍ക്കുന്ന ജനതയെന്ന പരമ്പര നിയമസഭക്കകത്തും പുറത്തും ചര്‍ച്ചയായിരുന്നു. മന്ത്രി എ.കെ.ബാലനും വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. വയനാട്ടില്‍ നടന്ന ഭൂമി വിതരണത്തില്‍ മന്ത്രി പി.കെ.ജയലക്ഷിയുടെ ബന്ധുക്കളാണ് ഗുണഭോക്തക്കാളായി മാറിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഭൂമവിതരണ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി.കെയജയലക്ഷ്മി, അടൂര്‍ പ്രകാശ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിത്. കോഴിക്കോട് വിജിലന്‍സ് എസ്പിക്കാണ് അന്വേഷണ ചുമതല.
