തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം മുന്‍ ഭരണസമിതിയുടെ കാലത്ത് ഗുരുതരമായ ക്രമക്കേടുകള്‍ നടന്നെന്ന് വിജിലന്‍സ് പ്രാഥമിക റിപ്പോർട്ട് . പ്രയാര്‍ ഗോപാലകൃഷ്ണന്‍, അജയ് തറയില്‍ , സെക്രട്ടറി വി എസ് ജയകുമാര്‍ എന്നിവരെടുത്ത തീരുമാനങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോർട്ട് നല്‍കി.
പുതിയ ദേവസ്വം ഭരണസിമിതിയുടെ നിര്‍ദേശ പ്രകാരമാണ് ദേവസ്വം വിജന്‍സ് എസ് പി ബിജോയ് പ്രാഥമിക അന്വേഷണം നടത്തിയത് . കഴിഞ്ഞ രണ്ടു വര്‍ഷം നടന്ന ബോർഡ് യോഗങ്ങളെ കുറിച്ചായിരുന്നു പ്രാഥമിക പരിശോധന. യോഗങ്ങള്‍ ചേരാതെ സെക്രട്ടറി തയാാറാക്കിയ മിനിട്ട്സില്‍ പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലും ഒപ്പു വയ്ക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ടില്‍ പറയുന്നത്.
യോഗം കൂടിയ ദിവസങ്ങളില്‍ പ്രസിഡന്‍റം അംഗവും മറ്റും പല സ്ഥലങ്ങളിലായിരുന്നു എന്നതിന് യാത്ര രേഖകള്‍ തെളിവുണ്ടെന്നാണ് കണ്ടെത്തല്‍. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ വിശദ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. ബോര്‍ഡ് യോഗ തീരുമാനങ്ങളടക്കം ഇവരെടുത്ത എല്ലാ തീരുമാനങ്ങളും പുന പരിശോധിക്കണമെന്നുംദേവസ്വം പ്രസിഡന്‍റ് പത്മകുമാര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോർട്ടില്‍ പറയുന്നു.
