പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് നടന്ന നിയമനങ്ങളുമായി ബന്ധപ്പെട്ട ഫയലുകളാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. റിയാബിനോടും ഫയലുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകളുടെ പരിശോധനക്കൊപ്പം പരാതിക്കാരുടെ മൊഴിയെടുക്കാനും തീരുമാനിച്ചു. പ്രതിപക്ഷ നേതാവില്‍ നിന്നും മൊഴി രേഖപ്പെടുത്താന്‍ ഓഫീസിനോട് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് പരാതിക്കാരായ ബിജെപി നേതാക്കള്‍ വി.മുരളീധരന്‍, കെ.സുരേന്ദ്രന്‍ എന്നിവരോടും തിങ്കളാഴ്ച വിജിലന്‍സ് ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടുതല്‍ തെളിവുകളുണ്ടെങ്കില്‍ ഹാജരാക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 42 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. രേഖകള്‍ പരിശോധിച്ചശേഷം ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും. നിയമന ഉത്തരവ് ലഭിച്ചവരുടെ മൊഴിയും രേഖപ്പെടുത്തും. ഇതിനുശേഷം ജയരാജന്റെ മൊഴി രേഖപ്പെടുത്താനാണ് വിജിലന്‍സിന്റെ ഇപ്പോഴത്തെ തീരുമാനം.
