ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ അനധികൃത കയ്യേറ്റങ്ങള്‍ സംബന്ധിച്ച് കേസെടുക്കുന്നതിന് വിജിലന്‍സ് നിയമോപദേശം തേടി. തോമസ് ചാണ്ടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ നീക്കം.
മാര്‍ത്താണ്ഡം കായല്‍ നികത്തല്‍, ലേക് പാലസിലേക്കുള്ള അനധികൃത റോഡ് നിര്‍മാണം, നിലം നികത്തി നിര്‍മിച്ച പാര്‍ക്കിങ് സ്ഥലം, കായല്‍ വളച്ച് കെട്ടി സ്വകാര്യ സ്വത്തുപോലെ കൈകാര്യം ചെയ്തത് എന്നിങ്ങനെ തുടങ്ങി തോമസ് ചാണ്ടിയുടെ ചട്ടലംഘനങ്ങള്‍ രേഖകളും തെളിവുകളും നിരത്തിയാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നത്. സര്‍ക്കാരും പ്രതിപക്ഷവും മൗനം തുടര്‍ന്നപ്പോഴും ഫയലുകള്‍ മുക്കുന്നതും ഉദ്യോഗസ്ഥരുടെ ഒളിച്ചുകളിയുമൊക്കെ ഞങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്നു. ഇതിനൊടുവിലാണ് തോമസ് ചാണ്ടിക്കെതിരെ രമേശ് ചെന്നിത്തല ഇന്നലെ പരാതി നല്‍കിയത്.
