മുന്‍ മന്ത്രി കെ ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് പരിശോധന ഇന്നും തുടരും. ഇനിയും മൂന്ന് ലോക്കറുകള്‍ കൂടി പരിശോധിക്കാനുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്. ഇന്നലെ ബാബുവിന്‍റെ മകള്‍ ഐശ്വര്യയുടെ പേരിലുള്ള ഒരു ബാങ്ക് ലോക്കര്‍ വിജിലന്‍സ് സംഘം തുറന്ന് പരിശോധിച്ചിരുന്നു. ഇവിടെ നിന്ന് 117 പവന്‍ സ്വര്‍ണമാണ് കണ്ടെത്തിയത്. അതിനിടെ, കഴിഞ്ഞ ദിവസം ബാബുവിന്‍റെയും അടുത്തബന്ധുക്കളുടെയം വീടുകളില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇന്ന് മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കും. നാല് ബാങ്ക് ലോക്കറുകളും ഏതാനും ബാങ്ക് അക്കൗണ്ടുകളും പരിശോധനയുടെ ഭാഗമായി അന്വേഷണ സംഘം മരവിപ്പിച്ചിരിക്കുകയാണ്.