ദില്ലി: വിജയ് കേശവ് ഗോഖലെ പുതിയ വിദേശകാര്യ സെക്രട്ടറിയാവും. നിലവിലെ വിദേശകാര്യ സെക്രട്ടറി ഡോ. എസ് ജയശങ്കര്‍ ഈ മാസം അവസാനം വിരമിക്കുന്ന ഒഴിവിലാണ് വിജയ് കേശവ് ഗോഖലെയുടെ നിയമനം.

നിലവില്‍ ചൈനയിലെ ഇന്ത്യന്‍ അംബാസഡറാണ് 1981 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ വിജയ് കേശവ് ഗോഖലെ. ജര്‍മനി, മലേഷ്യ എന്നിവിടങ്ങളിലെ ഇന്ത്യന്‍ അംബാസഡറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.