പ്രധാനമന്ത്രിക്കയച്ച കത്തുകള്‍ പുറത്തുവിട്ട് വിജയ് മല്യ
ദില്ലി: പ്രധാനമന്ത്രിക്ക് അയച്ച കത്തുകള് പുറത്തു വിട്ട് കോടികളുടെ വായ്പാ ബാധ്യതയുമായി ലണ്ടനിലേയ്ക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ. കാര്യങ്ങള് ശരിയായ നിലയിൽ മനസിലാക്കാനാണ് കത്ത് പുറത്തു വിടുന്നതെന്നാണ് വാദം.
തനിക്ക് പറയാനുള്ളത് കേള്ക്കാനുള്ള ക്ഷമ കാട്ടണമെന്ന് ആവശ്യപ്പെട്ട് 2016 ഏപ്രിലിൽ എഴുതിയ കത്താണ് പുറത്തു വിട്ടത്. ബാധ്യത തീര്ക്കാൻ തയ്യാറായിരുന്നുവെന്നും എന്നാൽ തന്നെ പൊതു പണം കൊള്ളയടിക്കുന്നനവാനക്കിയെന്ന് മല്യ കുറ്റപ്പെടുത്തുന്നു.
രാഷ്ട്രീയ പ്രേരിതമായ തന്നെ രാജ്യത്ത് തിരികെയത്തിക്കാനാണ് ശ്രമമെങ്കിൽ തനിക്ക് ഒന്നും ചെയ്യാനില്ല. കിങ് ഫിഷര് എയര്ലൈന്സ് നാലായിരം കോടി നഷ്ടത്തിലായതാണ് വ്യവസായ പരാജയത്തിന് കാരണം. ഇന്ത്യയിൽ തിരികയെത്തിക്കാനുള്ള നീക്കത്തിനെതിരെ നിയമ നടപടികള് സ്വീകരിച്ചിരിക്കുകയാണ് വിജയ് മല്യ.
